X

രണ്ടാംഘട്ട വാക്‌സിന്‍ തിങ്കളാഴ്ച; സ്വകാര്യ ആശുപത്രിയില്‍ 250 രൂപക്ക് ലഭ്യമായേക്കും

ന്യൂഡല്‍ഹി: രണ്ടാം ഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് ധാരണയായി. 250 രൂപയാണ് ഒരു ഡോസ് വാക്സിന്‍ സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുക എന്നാണ് വിവരം.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും. വാക്സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക.

60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായിട്ടാണ് വാക്‌സിന്‍ നല്‍കുക.

web desk 1: