X
    Categories: Health

‘കോവിഡ് വാക്‌സിന്‍ തയ്യാര്‍!’; അവസാന ഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍

ന്യൂയോര്‍ക്ക്: അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കൊടുവിലും തങ്ങളുടെ കോവിഡ് വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍. വാക്‌സിനില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് അവകാശപ്പെട്ട കമ്പനി ഉടനെ തന്നെ യുഎസ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരം നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

മുതിര്‍ന്നവരിലും വാക്‌സിന്‍ ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു. എട്ടുമാസത്തോളം നീണ്ട വാക്‌സിന്‍ പരീക്ഷണത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് പിന്നിടുന്നത് എന്ന് ഫൈസര്‍ വക്താവ് പറഞ്ഞു. ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ടെക് എസ്ഇയ്‌ക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ ഫലപ്രാപ്തി ഏതു പ്രായത്തിലുള്ളവരിലും സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസര്‍ പറഞ്ഞു.

65 വയസ്സിനു മുകളിലുള്ളവരിലും വാക്‌സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്നാണ് ഫൈസറിന്റെ അവകാശ വാദം. പരീക്ഷണത്തിന്റെ ഭാഗമായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്ക് വാക്‌സിന്‍ എന്ന പേരില്‍ മറ്റ് വസ്തുവാണ് നല്‍കിയത്. വാക്‌സിന്‍ എടുത്ത എട്ട് പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.

 

 

Test User: