X

സ്പുട്‌നിക് വിയുടെ മനുഷ്യരിലെ പരീക്ഷണം ഈയാഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ മുനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും ഈ ആഴ്ച മധ്യത്തോടെ പരീക്ഷണം തുടങ്ങുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ സംയുക്തമായാണ് നടത്തുക. ഈ ആഴ്ച തന്നെ പരീക്ഷണം ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം അറിയിച്ചു.

മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക്‌വി വികസിപ്പിച്ചെടുത്തത്. വാക്‌സിന്റെ വിതരണ ചുമതല ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനാണ്.

web desk 1: