X
    Categories: indiaNews

രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 47 കോടി ഡോസ് വാക്‌സിന്‍

ഡല്‍ഹി: ഇതുവരെ 47 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ രാജ്യത്താകെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 49.49 കോടിയിലധികം ഡോസുകള്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 55,71,565 സെഷനുകളിലൂടെ ആകെ 47,02,98,596 ഡോസ് വാക്‌സിന്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,15,842 ഡോസാണു നല്‍കിയത്. ഇതില്‍ മൂന്ന് കോടിയിലധികം ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ബാക്കിയുണ്ട്.

ആരോഗ്യപ്രവര്‍ത്തകരില്‍ 1,03,10,569 പേര്‍ ഒന്നാം ഡോസും 78,48,198 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. മുന്നണിപ്പോരാളികളില്‍ 1,79,76,013 ഒന്നാം ഡോസും 1,13,28,258 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 18 44 പ്രായപരിധിയിലുള്ളവരില്‍ 15,61,40,811 ഒന്നാം ഡോസും 86,68,370 രണ്ടാം ഡോസും സ്വീകരിച്ചു. 4559 പ്രായപരിധിയില്‍ 10,63,39,854 പേര്‍ ഒന്നാം ഡോസും 3,91,28,126 പേര്‍ രണ്ടാം ഡോസും എടുത്തു. 60നുമേല്‍ പ്രായമുള്ളവരില്‍ ഒന്നാം ഡോസ് 7,60,38,913 പേരും രണ്ടാം ഡോസ് 3,65,19,484 പേരും സ്വീകരിച്ചു.

രാജ്യത്ത് തുടര്‍ച്ചയായി 35ാം ദിവസമാണ് അര ലക്ഷത്തില്‍ താഴെ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജ്യത്താകെ ഇതുവരെ 3,08,20,521 പേരാണ് കോവിഡ് മുക്തരായത്. ദേശീയ രോഗമുക്തി നിരക്ക് 97.36% ആയി. നിലവില്‍ 4,10,952 പേരാണ് ചികിത്സയിലുള്ളത്. ആകെ 46.82 കോടിയിലേറെ (46,82,16,510) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

 

Test User: