X
    Categories: indiaNews

കോവിഡ് വന്നവര്‍ക്ക് എപ്പോള്‍ വാക്‌സിന്‍ എടുക്കാം? , മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് മുക്തനായ ആള്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് സ്വീകരിച്ച ശേഷം വൈറസ് ബാധയുണ്ടായവര്‍ രണ്ടാം ഡോസ് മൂന്നു മാസത്തിനു ശേഷമേ എടുക്കാവൂ എന്നും പുതിയ മാര്‍നിര്‍ദേശത്തില്‍ പറയുന്നു.

നിലവില്‍ കോവിഡ് ബാധിച്ചവരോട് വാക്‌സിന്‍ എടുക്കാന്‍ നാലാഴ്ചയും രണ്ടാഴ്ചയുമാണ് ഡോക്ടര്‍മാര്‍ പൊതുവെ പറയുന്നത്. ഇക്കാര്യത്തില്‍ ആദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ ഉത്തരവ്. മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തെ ആറ് മുതല്‍ എട്ട് ആഴ്ച വരെയായിരുന്നു സമയപരിധി.

 

Test User: