ലോകം മുഴുവന്‍ കാത്തിരിക്കുന്നത് സുരക്ഷിതമായ കോവിഡ് വാക്‌സിന്‍ പുറത്തിറങ്ങിയെന്ന് വാര്‍ത്തയ്ക്ക് വേണ്ടിയാണ്. ഇന്ത്യയുടെ കോവാക്‌സിന്‍ 2020 അവസാനത്തോടെ ലഭ്യമാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ പ്രതീക്ഷ. എന്നാല്‍ ഇനിയും ഒരു വര്‍ഷമെങ്കിലും സുരക്ഷിതമായ വാക്‌സീനായി കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി അഭിപ്രായപ്പെടുന്നത്.
ഈ മഞ്ഞുകാലത്തിനുള്ളില്‍ വാക്‌സീന്‍ ലഭ്യമാകും എന്ന ധാരണയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് മണ്ടത്തരമാകുമെന്നാണ് പ്രഫ. വിറ്റിപറയുന്നത്. അതിവേഗത്തില്‍ വാക്‌സീന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയാലും അവയുടെ ഫലപ്രാപ്തി അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനൊക്കെ സമയം വേണ്ടി വരുമെന്നും വിറ്റി ചൂണ്ടിക്കാട്ടുന്നു.
വാക്‌സീന്‍ തയാറാവില്ല എന്ന ചിന്തയോടെ ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതാകും നന്നാവുകയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനെ മറികടക്കാനുള്ള ശാസ്ത്രത്തിന്റെ കഴിവില്‍ പ്രഫ. വിറ്റി വിശ്വാസം പ്രകടിപ്പിച്ചു. പക്ഷേ, അത് ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് നടപ്പാക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. കോവിഡ് ബാധയ്ക്കിടയിലും സ്‌കൂളുകള്‍ തുറക്കാന്‍ ശക്തമായി വാദിക്കുന്ന ഇംഗ്ലണ്ടിലെ പ്രമുഖരില്‍ ഒരാളാണ് പ്രഫ. വിറ്റി.