X

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യപിക്കാമോ?; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ എത്ര ദിവസം കഴിഞ്ഞു മദ്യം കഴിക്കാമെന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. സമൂഹമാധ്യമത്തില്‍ ചില സന്ദേശങ്ങളില്‍ പറയുന്നതനുസരിച്ച് 42 ദിവസം മദ്യം കഴിക്കരുതെന്നും ചിലര്‍ 31 ദിവസം മദ്യം കഴിക്കരുതെന്നും പറയുന്നുണ്ട്. എന്നാല്‍ ഏതാണു ശരി?. വാക്‌സീന്‍ എത്തിയതു മുതല്‍ വലിയൊരു വിഭാഗം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.

മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. എന്നാല്‍, കോവിഡ് വാക്‌സീന്‍ സ്വീകരിക്കലും മദ്യപാനവും തമ്മില്‍ ബന്ധപ്പെടുത്തി എന്തെങ്കിലും നിര്‍ദേശം ഇതുവരെ ആരോഗ്യ വകുപ്പിന് കിട്ടിയിട്ടില്ല.

കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ അക്കാര്യം അറിയാതെ വാക്‌സീന്‍ സ്വീകരിച്ചാല്‍ പ്രശ്‌നമുണ്ടോ എന്നാണു ചിലര്‍ക്ക് അറിയേണ്ടത്. ഇല്ല എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കോവിഡ് പരിശോധന നടത്താത്ത ആള്‍ പോസിറ്റീവ് ആണെങ്കിലും കോവിഡ് വാക്‌സീന്‍ എടുക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍, പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വാക്‌സീന്‍ നല്‍കില്ല.

കുത്തിവെപ്പ് സ്വീകരിച്ചവരും നിലവില്‍ സ്വീകരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

 

Test User: