ന്യൂഡല്‍ഹി: ആറു ദിവസത്തിനിടെ രാജ്യത്ത് 10 ലക്ഷം പേര്‍ കോവിഡ് വാക്‌സിനെടുത്തു. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
പത്ത് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ യുകെ 18 ദിവസമാണെടുത്തത്. യുഎസ് 10 ദിവസവുമെടുത്തു. എന്നാല്‍ ആറ് ദിവസം കൊണ്ടാണ് ഇന്ത്യ 10 ലക്ഷം കുത്തിവെപ്പെന്ന കണക്കിലെത്തിയത്.
ജനുവരി 24 രാവിലെ 8 മണി വരെ 16 ലക്ഷത്തോളം (15,82,201) പേര്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തു.