ന്യൂഡല്‍ഹി: രാജ്യത്ത് 60 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള നീക്കവുമായി ഇന്ത്യ. അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലാവും വാക്‌സിന്‍ നല്‍കുക. ഇതിനായി കോള്‍ഡ് സ്‌റ്റോറേജ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ തയാറാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
സെറം, ഭാരത്, സിഡുസ്, സ്ഫുട്‌നിക്, ഫൈസര്‍ തുടങ്ങിയ വാക്‌സിനുകളില്‍ ഏതെങ്കിലുമായിരിക്കും രാജ്യത്ത് വിതരണം ചെയ്യുക. ഇതില്‍ ഏതെങ്കിലുമൊരു കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
പ്രതിദിനം ഒരു സ്ഥലത്ത് 100 പേര്‍ക്ക് വാക്‌സിന്‍ വിതരണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് വാക്‌സിന്‍ വിതരണമെങ്കില്‍ രണ്ടാം ഘട്ടത്തില്‍ കമ്യൂണിറ്റി ഹാളുകളും മറ്റും കേന്ദ്രീകരിച്ച് വാക്‌സിന്‍ വിതരണം നടത്തും.