ഒരു വര്‍ഷത്തിലേറെയായി കോവിഡ് വൈറസ് ലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്. ഇതിനെതിരേയുള്ള പോരാട്ടത്തിന്റെ ഫലമായി പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ വാക്‌സിന്‍ എടുത്തതുകൊണ്ടുമാത്രം വൈറസ് ബാധിക്കാതിരിക്കണമെന്നില്ല. നിങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും സാമൂഹിക അകലം, ശുചിത്വം, മാസ്‌ക് എന്നിവ തുടരേണ്ടതാണ്.
45 വയസിന് മുകളിലുള്ള നിരവധി പേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് 19 നെതിരായ പോരാട്ടം അതിന്റെ ഉച്ചസ്ഥായിയിലാണ്. അതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഉറക്കം
വാക്‌സിനേഷന്‍ എടുക്കുന്നതിന് ഒരാഴ്ച മുന്‍പ് ദിവസവും രാത്രിയില്‍ കുറഞ്ഞത് ആറ് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശക്തമായ പ്രതിരോധ വ്യവസ്ഥ തീര്‍ക്കാന്‍ ഉറക്കം നിങ്ങളെ സഹായിക്കും. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള നടപടികള്‍ നിങ്ങള്‍ കൈക്കൊള്ളുക.
ശ്വസനം
വിട്ടുമാറാത്ത സമ്മര്‍ദ്ദം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാം. നിശിതമോ വിട്ടുമാറാത്തതോ ആയ സമ്മര്‍ദ്ദം വാക്‌സിനോടുള്ള നിങ്ങളുടെ പ്രതികരണത്തെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ ശാന്തമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക, നിങ്ങളുടെ മനസിനെ ശാന്തതയോടെ സൂക്ഷിക്കുക. ധ്യാനം അല്ലെങ്കില്‍ അരോമാതെറാപ്പി പരിശീലിക്കുക.
പ്രോബയോട്ടിക് കഴിക്കുക
നമ്മുടെ പ്രതിരോധശേഷിയുടെ 70 ശതമാനവും ഉദരസംബന്ധമായാണ് നടക്കുന്നത്. അതിനാല്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ദഹനത്തെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പ്രോബയോട്ടിക്കുകള്‍ കഴിക്കുന്നത് നല്ല കുടല്‍ ബാക്ടീരിയകളെ വളര്‍ത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
പുകവലി ഒഴിവാക്കുക
പുകവലിക്കുന്നത് ശരീരത്തിന് മോശമാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? പ്രത്യേകിച്ച് ഇത്തരമൊരു അവസ്ഥയില്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ മോശം ശീലത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. കാരണം പുകവലിക്കുന്നത് വാക്‌സിനുകളിലേക്കുള്ള ആന്റിബോഡി പ്രതികരണം കുറയ്ക്കും.
മദ്യം ഉപയോഗിക്കരുത്
പുകയില പോലെ തന്നെ മദ്യവും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. വാക്‌സിനേഷന്‍ എടുക്കുന്നതിന് 34 ദിവസം മുമ്പ് മദ്യം കഴിക്കുന്നത് നിര്‍ത്തുന്നത് നല്ലതാണ്. കാരണം ഇത് വാക്‌സിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ ദുര്‍ബലപ്പെടുത്തും. വാക്‌സിന്‍ ലഭിക്കുന്നതിന് 3 ദിവസം മുമ്പും അതിനു ശേഷവും മദ്യം ഒഴിവാക്കുക. അമിതമായി മദ്യപിക്കുന്നവര്‍ ഡോസ് ലഭിക്കുന്നതിന് 45 ദിവസം മുമ്പ് അത് കുറയ്‌ക്കേണ്ടതാണ്.
സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക
ആന്റിബോഡി പ്രതികരണം വര്‍ദ്ധിപ്പിക്കുന്നതിന് പേരുകേട്ട പോഷകമാണ് സിങ്ക്. അതിനാല്‍ ഡോസ് ലഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും നിങ്ങളുടെ ഭക്ഷണത്തില്‍ സിങ്ക് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് മൃഗ പ്രോട്ടീന്‍, മുളപ്പിച്ച ഭക്ഷണം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ സിങ്കിന്റെ അപര്യാപ്തത ദഹനത്തിനും ആരോഗ്യത്തിനും ദോഷകരമാണ്.
പ്രോട്ടീന്‍ കഴിക്കുക
ശക്തമായ രോഗപ്രതിരോധം തീര്‍ക്കാന്‍ ഭക്ഷണം ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും അടിസ്ഥനപരമായ കാര്യം. ഇതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക. പ്രായമായവര്‍ക്ക് പ്രത്യേകിച്ച് ശരീരത്തില്‍ പ്രോട്ടീന്‍ കുറവുണ്ടാകാം. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ ബ്രോക്കോളി, തൈര്, പാല്‍, മുട്ട, അമരപ്പയര്‍, സീ ഫുഡ് എന്നിവ കഴിക്കുക.