X
    Categories: Health

കോവിഡ് വാക്‌സീന്‍; പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ ഇവ കഴിക്കാം

കോവിഡ് വാക്‌സീന്‍ എടുത്ത ചിലര്‍ക്ക് ചില ചെറിയ പാര്‍ശ്വഫലങ്ങളുണ്ടാകാം. പനി, ശരീരവേദന തുടങ്ങിയവ അനുഭവപ്പെടാം. വാക്‌സീന്‍ എടുത്ത ശേഷം കഴിക്കാന്‍ പറ്റിയ മികച്ച വിഭവം ചിക്കന്‍ സൂപ്പ് ആണെന്ന് വിദഗ്ധര്‍. സസ്യഭുക്കുകള്‍ ആണെങ്കില്‍ പച്ചക്കറി സൂപ്പ് കുടിക്കാം.

കോവിഡ് വാക്‌സീന്‍ സ്വീകരിച്ച ചിലര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിക്കുന്നു. ശരീരത്തില്‍ സംഭവിക്കുന്ന ഇന്‍ഫ്‌ളമേഷന്‍ മൂലമാണ് ഈ പാര്‍ശ്വഫലങ്ങള്‍. പ്രതിരോധ സംവിധാനം എന്തിനോടെങ്കിലും പൊരുതുമ്പോള്‍ പനി, കൈവേദന, ശരീരവേദന തുടങ്ങിയവ ഉണ്ടാകാം.
പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഭക്ഷണം കഴിക്കണം. പ്രത്യേകിച്ചും ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കണം. കോവിഡ് വാക്‌സീന്‍ എടുത്ത ശേഷം ധാരാളം വെള്ളം കുടിക്കണം.

ചിക്കന്‍, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ബ്രക്കോളി ഇവയുടെയെല്ലാം സൂപ്പ് പ്രതിരോധ ശക്തി വര്‍ധിപ്പിക്കും.
നോണ്‍വെജ് കഴിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, വാക്‌സീന്‍ എടുത്തശേഷം ചിക്കന്‍സൂപ്പ് കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ചിക്കന്‍ സൂപ്പിന് ഔഷധഗുണങ്ങളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഉണ്ടെന്ന് ‘ചെസ്റ്റ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂടാതെ കാരറ്റ്, സെലറി, ഉപ്പും കുരുമുളകും ഇവയെല്ലാം ഇന്‍ഫ്‌ളമേഷനെ ചെറുക്കും.

 

Test User: