ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഇന്ന് മൂന്ന് ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും. രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കംകുറിയ്ക്കുക. വൈകീട്ട് അഞ്ച് വരെയാണ് കുത്തിവെപ്പ് നടക്കും.
സംസ്ഥാനത്തെ എല്ലാജില്ലകളിലുമായി 133 കേന്ദ്രങ്ങളാണ് കുത്തിവെപ്പിന് സജ്ജമാക്കിയത്. എറണാകുളം ജില്ലയില്‍ 12കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ 11ഉം കേന്ദ്രങ്ങളുണ്ട്. ഓരോ കേന്ദ്രത്തിലും 100 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഹാജരാകും.
ഇന്ന് പങ്കേടുക്കേണ്ടവര്‍ക്ക് നിര്‍ദേശമടങ്ങിയ വാട്‌സാപ്പ് സന്ദേശം നേരത്തെതന്നെ അയച്ചിരുന്നു. ഒരാള്‍ക്ക് കുത്തിവെപ്പിന് 0.5 മില്ലി ലിറ്റര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കും. 28ദിവസത്തിന് ശേഷം രണ്ടാംഡോസും നല്‍കും.