X

പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ നിർത്തി

തിരുവനന്തപുരം: കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ നിർത്തി. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം 223 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

പുതിയ കേസുകൾ, സാമ്പിൾ പരിശോധിച്ചത്, രോഗമുക്തി നേടിയവർ, ചികിത്സയിൽ കഴിയുന്നവർ, കോവിഡ് മരണം, ഇതുവരെ മരിച്ചവരുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങളാണ് എല്ലാ ദിവസവും സർക്കാർ പ്രസിദ്ധീകരിച്ചിരുന്നത്.

Test User: