വാഷിംഗ്ടണ്‍: യൂറോപ്പില്‍ നിന്നും ബ്രസീലില്‍ നിന്നും വരുന്നവര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്‍ത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. വിദഗ്ധ ആരോഗ്യസമിതിയുടെ നിര്‍ദേശപ്രകാരം നിയന്ത്രണങ്ങള്‍ നീക്കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ് സെക്രട്ടറി അറിയിച്ചു.
കോവിഡ് വ്യാപന നിയന്ത്രണ നടപടികള്‍ നടക്കവെ രാജ്യാന്തര യാത്രക്കുള്ള നിയന്ത്രണം നീക്കേണ്ട സമയമായിട്ടില്ലെന്നാണ് നിലപാട്.
അതേസമയം, യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രാവിലക്ക് നീക്കണമെന്നാണ് ട്രംപിന്റെ അഭിപ്രായം. യു.എസിലേക്ക് പോകുന്ന എല്ലാ വിമാനയാത്രക്കാര്‍ക്കും പുറപ്പെടുന്നതിന് മൂന്നദിവസത്തിനുള്ളില്‍ കോവിഡ് നെഗറ്റീവ് സ്ഥിരീകരിക്കണമെന്ന് സെന്റര്‍സ് ഫര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ജനുവരി 26മുതല്‍ പ്രാബല്യത്തില്‍വരും.