ഡല്‍ഹി: രാജ്യത്ത് ഇന്നലെ 41,965 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,203 ഉം കേരളത്തിലാണ്. 460 മരണമാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതില്‍ 115 ഉം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ 33,964 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 3,78,181 പേര് ചികിത്സയിലുണ്ട്.എന്നാല്‍ രാജ്യത്ത് കേരളമൊഴികെ കോവിഡ് രോഗികള്‍ കുറയുന്നു എന്നത് ആശ്വാസം നല്കുന്നു.