ഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന് സമാനമായി ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. 98 ദിവസം വരെ ഇതു തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗം 108 ദിവസവും. രണ്ടാം തരംഗത്തില്‍നിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാമത്തേത്. രണ്ടാം തരംഗമാകട്ടെ ആദ്യത്തേതില്‍നിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയില്‍ ഇത് 4.2 ആണ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ പ്രതിദിന കേസുകള്‍ 4.14 ലക്ഷം വരെ ഉയര്‍ന്നിരുന്നു. രാജ്യത്ത് ഇപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്.
മേയില്‍ ഇന്ത്യയില്‍ 90.3 ലക്ഷം കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, നിലവില്‍ രാജ്യത്ത് 12.3 ശതമാനം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സീനെങ്കിലും എടുത്തിട്ടുള്ളത്. 3.27 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തുകഴിഞ്ഞു.