തിരുവനന്തപുരം: കൊറോണ പരിശോധനയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പരിശോധനാ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്. 2100 രൂപയാണ് സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാം കേരളത്തെ അപേക്ഷിച്ച് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറവാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 700 രൂപയാണ് ആര്‍ടിപിസിആര്‍ നിരക്ക്.
ഉത്തരാഖണ്ഡിലും തെലങ്കാനയിലും 850 രൂപയും ഡല്‍ഹിയില്‍ 800 രൂപയും കര്‍ണാടകയിലും രാജസ്ഥാനിലും 1200 രൂപയും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഗുജറാത്തിലും 1500 രൂപയും ആന്ധ്രാപ്രദേശില്‍ 1600 രൂപയും ഒഡീഷയില്‍ 400 രൂപയുമാണ് നിരക്ക്.