X
    Categories: main stories

ദിവസേന അരലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി; നടക്കുന്നത് പതിനയ്യായിരത്തില്‍ താഴെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസേന അരലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ദിനേന കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഇന്ന് വെറും 14,137 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. ഇന്നലെ 18,027 സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ടെസ്റ്റുകളുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞതാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാനുള്ള കാരണം.

സെപ്തംബറില്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം കുറയുന്നത് സാഹചര്യം കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി രോഗബാധിതരെ കണ്ടെത്തിയാല്‍ കൂടുതലാളുകളിലേക്ക് രോഗം പടരുന്നത് തടയാനാവും. എന്നാല്‍ ടെസ്റ്റുകള്‍ കുറയുന്നതോടെ ഇത് അസാധ്യമാവും. ഇത് രോഗം കൂടുതലാളുകളിലേക്ക് വ്യാപിക്കാന്‍ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: