ചെന്നൈ: തമിഴ്നാട്ടിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 2279 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1352 പേര്‍ക്കാണ് രോഗ മുക്തി. 14 പേര്‍ മരിച്ചു.
ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന് ചെന്നൈയിലാണ്. ചെന്നൈയില്‍ മാത്രം 815 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂരില്‍ 211 പേര്‍ക്കും ചെങ്കല്‍പ്പേട്ടില്‍ 202 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,81,752 ആയി. 8,55,085 പേര്‍ക്കാണ് രോഗമുക്തി. 12,684 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 13,983 പേരാണ് ചികിത്സയിലുള്ളത്.
കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. തലസ്ഥാനമായ ബംഗളൂരൂ രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയില്‍. ഞായറാഴ്ച മാത്രം ബംഗളൂരുവില്‍ രണ്ടായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിന്റെ തുടക്കത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ കോവിഡ് കേസുകളില്‍ പത്തുമടങ്ങിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകര്‍ പറഞ്ഞു.