X

വീണ്ടും ഏഴായിരം കടന്ന് കോവിഡ്; സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ദിനംപ്രതി കോവിഡ് കണക്ക് ഏഴായിരം കടന്നു. ഇന്ന് 7354 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6364 പേര്‍ക്ക് സമ്പര്‍ക്കത്തലൂടെയാണ് വ്യാപനം. ഉറവിടം അറിയാത്തത് 672. 130 ആരോഗ്യ പ്രവർത്തകർ. 52,755 സാംപിൾ പരിശോധിച്ചു. 3420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്. ഇന്ന് 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.  സംസ്ഥാനത്ത് അതീവ ഗുരുതരമായ സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. സമ്പർക്കത്തിലൂടെയാണ് 96 ശതമാനം പേർക്കും രോഗം ബാധിക്കുന്നത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തം രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും.

chandrika: