കോവിഡ് ഉണ്ടോ എന്നറിയാന്‍ ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങള്‍ നിരവധിയുണ്ട്. വരണ്ട ചുമ മുതല്‍ തൊണ്ട വേദനയും പേശി വേദനയും വരെ ശ്രദ്ധിക്കേണ്ട പലതരത്തിലുള്ള ലക്ഷണങ്ങള്‍. എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമേ നമ്മുടെ നഖങ്ങള്‍ക്കും ചെവിക്കും കോവിഡ് മുന്നറിയിപ്പു നല്‍കാന്‍ സാധിക്കും.
നഖങ്ങളും ചെവിയും ഒരു പള്‍സ് ഓക്‌സിമീറ്ററിന്റെ സഹായത്തോടെയാണ് കോവിഡ് സൂചന നല്‍കുന്നത്. കൊറോണ വൈറസും രക്തത്തിലെ ഓക്‌സിജന്റെ അളവും തമ്മിലുള്ള ബന്ധം ഇതിനു സഹായകമാകുന്നു. രക്തത്തിലെ ഓക്‌സിജന്‍ തോതില്‍ ആശങ്കപ്പെടുത്തുന്ന വിധം വ്യതിയാനങ്ങള്‍ വരുത്താന്‍ കൊറോണാ വൈറസിനു സാധിക്കും.
ശ്വാസകോശത്തിന് നേരിട്ട് ക്ഷതം ഏല്‍പ്പിച്ച് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുന്ന മാരക വൈറസാണ് കൊറോണ. ചെവിയിലോ നഖത്തിലോ ഘടിപ്പിക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ എന്ന ചെറു ഉപകരണം ഈ വ്യതിയാനം പ്രതിഫലിപ്പിക്കും.
പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്ന സമയത്ത് നഖത്തില്‍ നെയില്‍ പോളീഷും പൊടിയും അഴുക്കും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണം. കാരണം ഇവ റീഡിങ്ങിനെ ബാധിക്കാം. കോവിഡ് മൂലം വീടുകളില്‍ ക്വറന്റീനില്‍ ഇരിക്കുന്ന രോഗികള്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ തോത് നിരീക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.