X
    Categories: Health

കോവിഡ്; കുട്ടികളില്‍ പ്രകടമാകുന്ന ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

കോവിഡിനൊപ്പം ജീവിക്കാന്‍ ലോകം പഠിച്ചു തുടങ്ങിയിരിക്കുകയാണ്. മാസ്‌ക്, സാമൂഹികഅകലം പാലിക്കല്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കോവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. എങ്കില്‍പ്പോലും രോഗം വരാതെ കുട്ടികളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയുമാണ്. കോവിഡ് ഉള്ളില്‍ പ്രവേശിപ്പിച്ചാല്‍ കുട്ടികള്‍ ആദ്യം കാണിച്ചു തുടങ്ങുന്ന രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കുറവോ അല്ലെങ്കില്‍ വ്യത്യസ്തമോ ആണ്. ഇന്‍ഫെക്ഷന്റെ തോത് കുട്ടികളില്‍ കുറവായിരിക്കും.

യുകെ യിലെ ഒരു സംഘം ഗവേഷകര്‍ കോവിഡ് കുട്ടികളില്‍ എങ്ങനെയൊക്കെ ബാധിക്കപ്പെടാമെന്നതു സംബന്ധിച്ച് പഠനം നടത്തി. കോവിഡ് പിടിപെട്ട ഇരുന്നോറോളം കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളിലും രോഗത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. സാധാരണ കോവിഡിന്റെ ലക്ഷണങ്ങളായ തൊണ്ട വേദന, ചുമ എന്നിവ കുട്ടികളില്‍ പൊതുവേ കാണപ്പെടുന്നില്ല എന്ന് ഈ പഠനം പറയുന്നു.
എന്നാല്‍ ഈ പഠനത്തില്‍ പങ്കെടുത്ത 54% കുട്ടികളിലും പനി ഉണ്ടായതായി കണ്ടെത്തി. ഇത് മുതിര്‍ന്നവരിലും കണ്ടെത്തുന്ന ഒരു ലക്ഷണമാണ്. ഉന്മേഷമില്ലായ്മ, ക്ഷീണം എന്നീ ലക്ഷണങ്ങളും കുട്ടികളില്‍ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളിലെ കോവിഡില്‍ മറ്റൊരു പ്രധാന ലക്ഷണമാണ് തലവേദന. കഠിനമായ തലവേദനയെ അനുഭവപ്പെടുന്നതായി കുട്ടികള്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. അതുപോലെ മുതിര്‍ന്നവരില്‍ കാണപ്പെടുന്ന രോഗലക്ഷണമായ ഗന്ധം നഷ്ടമാകല്‍ കുട്ടികളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Test User: