സാധാരണ കോവിഡ് ലക്ഷണങ്ങള്‍ ചുമ, പനി, തൊണ്ടവേദന, രുചി, മണം എന്നിവ നഷ്ടപ്പെടല്‍ ആണെന്ന് മിക്കവാറും പേര്‍ക്ക് അറിയാമായിരിക്കും.
എന്നാല്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി നിരവധി പുതിയ ലക്ഷണങ്ങളാണ് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രകടമാകുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തിലുള്ള ലക്ഷണങ്ങള്‍ ഇവയാണ്
1.പൊടുന്നനെയുള്ള തലവേദന.
2.കൈ കാലുകളില്‍ തിണര്‍പ്പുകള്‍
3.കേള്‍വി ശക്തി നഷ്ടപ്പെടല്‍.
4.കണ്ണുകള്‍ ചുവന്ന് വരുക.
5.വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറു വേദന, വയറിളക്കം ആയിട്ടാണ് 53% പേര്‍ക്ക് വന്നത്.
6.അങ്ങേയറ്റത്തെ ക്ഷീണവും അവശതയും.
7.വായ് ഉണക്കം അഥവാ ഉമിനീര്‍ ഇല്ലാത്ത അവസ്ഥ.
25-50 വയസ്സിനിടയിലുള്ള ആരോഗ്യമുള്ളവരാണ് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് തന്നെയാണ് കോവിഡിന്റെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം.