X

കേരളത്തില്‍ രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കും; രോഗവ്യാപനം കൂടും

തിരുവനന്തപുരം : കേരളത്തില്‍ രോഗം ഉച്ചസ്ഥായിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും രോഗ വ്യാപനം ഇനിയും കൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഉയര്‍ന്ന ടെസ്റ്റ്‌പോസിറ്റിവിറ്റി കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണ്. നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ഹോംക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.

അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക, ഡബിള്‍ മാസ്‌കുപയോഗിക്കുക, തിരിച്ച് വീട്ടിലെത്തുമ്പോള്‍ കൈകാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കുന്നതാണ് ഏറ്റവും നല്ലത്. വസ്ത്രം മാറുകയും വേണം. തുമ്മല്‍ ശ്വാസം മുട്ടല്‍ എന്ന ലക്ഷണം കണ്ടാല്‍ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാകണം.

 

 

Test User: