ഡല്‍ഹി: വിവാഹം പോലെ വലിയ രീതിയില്‍ ആളുകളെത്തുന്ന ചടങ്ങുകളാണ് ഇന്ത്യയില്‍ രണ്ടാമതും കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ അശ്രദ്ധ കോവിഡിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
രണ്ടാമതും കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് വലിയ രീതിയില്‍ ആളുകളെത്തുന്ന പരിപാടികളാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക് ഇനിയും കോവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഗ്രാമങ്ങളില്‍ വലിയ രീതിയിലുള്ള കോവിഡ് വ്യാപനമുണ്ടായാല്‍ അത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് കൂടുതല്‍ ആളുകളെത്തുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു.
കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ ആര്‍.ടിപി.സി.ആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.