തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുത്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനാണ് വിലക്ക്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്‍പിസി 144 അനുസരിരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.
പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കുടൂതല്‍ നടപടിയെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാവും.
കല്യാണത്തിന് 50 ശവദാഹത്തിന് 20 എന്ന നിലയില്‍ മാത്രമേ ആളുകളെ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. ഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവും. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് ഓഫീസര്‍ റാങ്ക് ഉള്ളവരെ പഞ്ചായത്തുകള്‍ , മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ചുമതലപ്പെടുത്തും.