X

മലപ്പുറത്തെ സ്ഥിതി അതീവഗുരുതരം; പരിശോധിക്കുന്ന 100 ല്‍ 31 പേര്‍ക്കും രോഗബാധ

മലപ്പുറം:ജില്ലയിലെ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. പരിശോധിക്കുന്ന 100 പേരില്‍ 31 പേരും കോവിഡ് ബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.

മലപ്പുറം ജില്ലയില്‍ ടിപിആര്‍ 31.6 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോള്‍ 31 പേര്‍ രോഗബാധിതര്‍. തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ടിപിആര്‍ സെപ്റ്റംബര്‍ അവസാന വാരത്തേക്കാളും ഉയര്‍ന്നു. അതേസമയം, കോഴിക്കോട്, എറണാകുളം, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ ടിപിആര്‍ കുറഞ്ഞത് ആശ്വാസമാണ്. ദേശീയ ശരാശരി 6 ആണ്.

എന്നാല്‍ ഉയര്‍ന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒക്ടോബര്‍ ആദ്യവാരത്തിലെ കണക്കുകള്‍ ഔദ്യോഗിക വെബ് സൈറ്റിലില്ല. സംസ്ഥാനത്ത് 10 ലക്ഷത്തില്‍ 1766 പേരാണ് പുതിയ രോഗബാധിതര്‍. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയത് രോഗവ്യാപനം കുറയുന്നുവെന്നതിന്റെ സൂചനയായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

കൃത്യമായ കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഇനിയും രോഗബാധ വര്‍ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിനം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുന്നത്. ഇത് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് ഏഴ് ലക്ഷം പേരാണ്. 70 ലക്ഷത്തിനടുത്ത് ആളുകള്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തരായി.

Test User: