X

ഒമിക്രോണ്‍ വ്യാപനം; തിയറ്ററുകളില്‍ രാത്രി 10 നു ശേഷം പ്രദര്‍ശനമില്ല

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിയറ്ററുകളിൽ നിയന്ത്രണം.ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദർശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം.

അതേസമയം നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30  മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി അണിനിരത്തും. സംസ്ഥാനത്തു 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Test User: