തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണനിയന്ത്രണം. അത്യാവശ്യമില്ലാത്ത എല്ലാവരും വീട്ടില്‍ തുടരണമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ പറഞ്ഞു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കാന്‍ അനുവദിക്കു. ഓട്ടോ ടാക്‌സി സര്‍വീസുകളും അത്യാവശ്യത്തിന് മാത്രം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ പോകാം. അവധിയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഇങ്ങനെ:
സര്‍ക്കാര്‍ ഓഫിസുകളില്‍ ഒരു ദിവസം പകുതി ജീവനക്കാര്‍ മാത്രം.
സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും.
ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കൂ.
24ാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി
വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കു തടസമില്ല
വേനല്‍ക്കാല ക്യാംപുകള്‍ നടത്താന്‍ കഴിയില്ല