തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംകൂടാന്‍ പാടില്ല. എന്നാല്‍ വലിയ ഷോപ്പില്‍ ഈ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കും. കൂടുതല്‍ ആളുകള്‍ക്ക് വലിയ ഷോപ്പില്‍ കയറാമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
സംസ്ഥാനത്ത് ഏതെല്ലാം ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നതിനെ സംബന്ധിച്ച് അതാത് ജില്ലാ കലക്ടര്‍മാര്‍ തീരുമാനിക്കും. ഇതുസംബന്ധിച്ചുളള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതനുസരിച്ചുളള നടപടികള്‍ കൈക്കൊളളുമെന്നും ഡിജിപി അറിയിച്ചു.
സംസ്ഥാനത്ത് പത്തിടങ്ങളില്‍ ശക്തമായ നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.