X
    Categories: gulfNews

യു.എ.ഇയില്‍ കോവിഡ് കേസുകളില്‍ കുറവ്; പ്രതീക്ഷ

ദുബൈ: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. വെള്ളിയാഴ്ച 391 കേസുകളാണ് സ്ഥിരീകരിച്ചത്. 143 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 70 കേസുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 370 ആയി.

ഇതുവരെ 66,193 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 58,296 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 82,191 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ഇതുവരെയുള്ള കോവിഡ് പരിശോധന 62 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഈയാഴ്ചയിലെ ആദ്യ ദിനങ്ങളുമായി പരിഗണിക്കുമ്പോള്‍ കേസുകളില്‍ ഇരട്ടിയോളം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഞായറാഴ്ചയിലെ 210 കേസില്‍ നിന്നാണ് ഇപ്പോള്‍ 391 എത്തിയിട്ടുള്ളത്.

Test User: