X

കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി; ഇനി ചികിത്സ ശ്വാസതടസ്സത്തിന്‍റെ തീവ്രത അനുസരിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്. ശ്വാസ തടസ്സത്തിന്റെ തീവ്രത അനുസരിച്ച് രോഗികളെ തരംതിരിക്കുന്നതാണ് പുതിയ മാനദണ്ഡങ്ങള്‍. ഇതുപ്രകാരം രോഗികളെ എ.ബി.സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിക്കും.

എ.ബി കാറ്റഗറിയില്‍ ഉള്ളവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റും. സി കാറ്റഗറിയിലുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ നിരീക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്ന വേളയിലാണ് ആരോഗ്യവകുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. ഇന്ന് 1725 കോവഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Test User: