കോവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളില്‍ പകര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
കേരളത്തിന് പുറമെ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്. മാര്‍ച്ച് മുതല്‍ രാജ്യത്ത് കോവിഡ് തോത് ഉയരുകയാണ്. ഈ ആഴ്ച 10,262 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധ നിരക്ക് 5.5 ആണ്. കഴിഞ്ഞ ആഴ്ച ഇത് 4.7 ആയിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റാകുന്ന തോത് ഉയര്‍ന്നിട്ടില്ല.