ലണ്ടന്‍: കോവിഡ് പോസിറ്റീവായാല്‍ ശരീരത്തില്‍ നിരവധി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ലോകത്തെമ്പാടുമുള്ള രോഗികളില്‍ കണ്ടെത്തിയ നിരവധി ലക്ഷണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും മറ്റുപല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ കൂടിയാവാം..അല്ലെങ്കില്‍ സാധാരണയായി ശരീരത്തില്‍് കാണപ്പെടാറുള്ള കാര്യങ്ങളാണ്. എന്നാല്‍ കോവിഡ് പോസിറ്റീവ് ആണെന്ന് ഏകദേശം ഉറപ്പ് നല്‍കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
മണം, രുചി എന്നിവ നഷ്ടപ്പെടുന്നത് കോവിഡ് പോസിറ്റീവാണെന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണെന്നാണ് ലണ്ടനില്‍ നടന്ന പഠനം പറയുന്നത്. ലണ്ടനിലെ പ്രൈമറി കെയര്‍ സെന്ററുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റ് കോളേജ് ലണ്ടന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
മണം, രുചി എന്നിവ നഷ്ടപ്പെട്ട 78 ശതമാനം ആളുകളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 40 ശതമാനം ആളുകളിലും പനി, ചുമ പോലുള്ള മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും PLOS മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.