X
    Categories: Newsworld

ലോകത്ത് പത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാവാം: ഡബ്ല്യുഎച്ച്ഒ

ജനീവ: ലോകത്ത് പത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടലെന്ന് എമര്‍ജന്‍സീസ് മേധാവി ഡോ.മൈക്കല്‍ റ്യാന്‍. ഡബ്ല്യുഎച്ച്ഒ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരം, ഗ്രാമം തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ തോതില്‍ വ്യത്യാസാമുണ്ടാവാമെങ്കിലും ലോകത്തെ പത്തിലൊരാള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടാവാമെന്നാണ് ഏകദേശ കണക്കുകൂട്ടലെന്ന് അദ്ദേഹം പറഞ്ഞു.

ലോകജനസംഖ്യയുടെ 90 ശതമാനവും ഇപ്പോഴും കോവിഡിന്റെ അപകടഘട്ടത്തില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇതുവരെ 3.5 കോടിയിലധികം ആളുകള്‍ക്കാണ് കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: