X

കോവിഡ് അവസാനത്തെ മഹാമാരിയാവില്ല; മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധം തകര്‍ന്നാല്‍ ഇനിയും മഹാമാരികള്‍ വരും; ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും മൃഗ ക്ഷേമവും പരിഗണിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ഗബ്രിയേസിസ് പറഞ്ഞു. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

കൊവിഡ് 19 ഒരു പാഠമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഒരു മഹാമാരി പ്രതിരോധിക്കാന്‍ പണം മുടക്കുമ്പോള്‍ അടുത്തതിനെപ്പറ്റി നമ്മള്‍ മറക്കുന്നു. അടുത്തത് ഉണ്ടാവുമ്പോള്‍ അത് തടയാന്‍ ശ്രമിക്കുന്നു. ഇത് ദീര്‍ഘവീക്ഷണം ഇല്ലായ്മയാണ്. 2019 സെപ്തംബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നമ്മള്‍ കടുത്ത മഹാമാരിയെ അഭിമുഖീകരിച്ചേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതായിരിക്കില്ല അവസാന മഹാമാരി.

മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെയാണ് ഈ മഹാമാരി തെളിയിക്കുന്നത്. ഈ ബന്ധം മെച്ചപ്പെടുത്തിയില്ലെങ്കില്‍ മനുഷ്യാരോഗ്യം മെച്ചപ്പെടില്ല. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതം ദുഷ്‌കരമാക്കുമെന്നും അദ്ദേഹം പറയുന്നു.

 

web desk 1: