X
    Categories: Health

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ ജൂണില്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തിയേക്കും

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ജൂണ്‍ മാസത്തോടുകൂടി രാജ്യത്ത് മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ മെയ് പകുതിയോടെതന്നെ സംഭവിക്കാമെന്ന് വിദേശ ബ്രോക്കറേജ് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ സിഎല്‍സിഎ പ്രവചിക്കുന്നു. ഇത് ഇവിടെ ലോക്ഡൗണില്‍ ചില ഇളവുകള്‍ക്കും കാരണമാകാം. ഇതിനോടൊപ്പം വാക്‌സിനേഷന്‍ കൂടി വ്യാപകമാകുന്നതോടെ നിക്ഷേപകരുടെ ഭീതിക്ക് ഒരളവുവരെ ആശ്വാസമാകുമെന്ന് സിഎല്‍സിഎ കണക്കുകൂട്ടുന്നു.

മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം നാലു മാസം പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങള്‍ ഇതിനെ അപേക്ഷിച്ച് 70 ദിവസം പിന്നിലാണെന്ന് സിഎല്‍സിഎ പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനാല്‍തന്നെ മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം വൈകാതെ മൂര്‍ധന്യാവസ്ഥയില്‍ എത്തി, പിന്നീട് കേസുകള്‍ കുറയാന്‍ തുടങ്ങും.

ഇന്ത്യയിലെ ജനസംഖ്യയുടെ 1.7 ശതമാനത്തിനു മാത്രമാണ് ഇതേവരെ കോവിഡ് വാക്‌സീന്റെ രണ്ട് ഡോസുകളും ലഭിച്ചത്. മൊത്തം ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ് രാജ്യത്തെ ആകെ പരിശോധനകളെന്നും സിഎല്‍സിഎ റിപ്പോര്‍ട്ട് പറയുന്നു. ഇതിനാല്‍ പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യമുണ്ട്. ഇതുമൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലും കൂടുതല്‍ പേരുടെ ശരീരത്തില്‍ കോവിഡിനെതിരെ ആന്റി ബോഡികള്‍ ഉണ്ടാകാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

 

Test User: