X
    Categories: Health

മനുഷ്യ ശരീരത്തില്‍ കൊറോണ വൈറസ് 9 മണിക്കൂര്‍ നിലനില്‍ക്കും; പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം ഇതാണ്

ടോക്കിയോ : ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം സജീവമായി നിലനില്‍ക്കുമെന്ന് കണ്ടെത്തല്‍. ജപ്പാനിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണു പുതിയ റിപ്പോര്‍ട്ടെന്നും ഗവേഷകര്‍ വിലയിരുത്തി.

കൊറോണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചര്‍മത്തില്‍ 1.8 മണിക്കൂറോളമാണു നിലനില്‍ക്കുകയെന്നു ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ ഈ മാസം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 9 മണിക്കൂറോളം വൈറസ് ചര്‍മത്തില്‍ തുടരുന്നതു സമ്പര്‍ക്കം വഴിയുള്ള രോഗസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്.

കൊറോണ വൈറസും ഫ്‌ലു വൈറസും എഥനോള്‍ പ്രയോഗിച്ചാല്‍ 15 സെക്കന്‍ഡിനുള്ളില്‍ നിര്‍ജീവമാകും. എഥനോളാണു ഹാന്‍ഡ് സാനിറ്റൈസറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. സാനിറ്റെസര്‍ ഉപയോഗവും ഇടയ്ക്കിടെ കൈ കഴുകുന്നതും പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗങ്ങളാണെന്ന് കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടന വ്യകത്മാക്കിയിരുന്നു.

Test User: