X
    Categories: indiaNews

ജൂണ്‍ ആദ്യ വാരത്തോടെ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങള്‍ കുത്തനെ ഉയരാന്‍ സാധ്യത; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാണ്. രണ്ട് ലക്ഷത്തിന് മുകളില്‍ പുതിയ രോഗികളും ആയിരത്തിന് മുകളില്‍ മരണങ്ങളുമാണ് നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങള്‍ 1,750 വരെ ആയേക്കാമെന്നും ജൂണ്‍ ആദ്യ വാരത്തോടെ ഇത് ഏകദേശം 2,320 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്. ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാകും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരത്തിലെ 11,794ല്‍ നിന്ന് ഏപ്രില്‍ 10 എത്തുമ്പോള്‍ 152,565 ആയി ഉയര്‍ന്നു. പ്രതിദിന മരണനിരക്കിലും വലിയ വര്‍ധനവാണുള്ളത്. ഫെബ്രുവരി ആദ്യ ആഴ്ചയിലെ 116ല്‍ നിന്ന് ഏപ്രില്‍ 10 എത്തുമ്പോള്‍ ഇത് 838 ആയി ഉയര്‍ന്നു.

Test User: