X

യുവാക്കളും കുട്ടികളും സൂക്ഷിക്കുക! കോവിഡിന്റെ രണ്ടാം വരവ് ഭീകരമെന്ന് വിദഗ്ധര്‍

കോവിഡിന്റെ രണ്ടാം വരവില്‍ ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ ഭീതിയിലാണ്. കോവിഡിന്റെ ആദ്യ വരവില്‍ പ്രായമായവരെയാണ് വ്യാപകമായി ബാധിച്ചിരുന്നതെങ്കില്‍ രണ്ടാമത്തെ വരവില്‍ യുവാക്കളെയും കുട്ടികളെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ആദ്യത്തേതിനേക്കാള്‍ അതിവേഗമാണ് രണ്ടാം വരവില്‍ രോഗം പടരുന്നത്. യുവാക്കളും കുട്ടികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ആദ്യ ഘട്ടത്തില്‍ പടര്‍ന്നുപിടിച്ചതിനേക്കാള്‍ വ്യത്യസ്തമായ ലക്ഷണങ്ങളാണ് രണ്ടാം വരവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാര്‍ക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ പ്രശ്‌നങ്ങള്‍, ഓക്കാനം, ചുവന്ന കണ്ണുകള്‍, തലവേദന എന്നിവയാണ് പലരിലും കണ്ടെത്തിയിരിക്കുന്നത്.

പുതിയ രോഗികളില്‍ 65 ശതമാനവും 45 വയസ്സിന് താഴെയുള്ളവരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നേരത്തെ പറഞ്ഞിരുന്നു. രണ്ടാം വരവില്‍ 12 നും 15 നും താഴെയുള്ള കുട്ടികളെയും കാര്യമായി ബാധിക്കുന്നുണ്ട്.

 

Test User: