ആന്റിബോഡികളുടെ കണ്ണ് വെട്ടിച്ച് ഒരിക്കല്‍ കോവിഡ് വന്നവരെ പോലും വീണ്ടും രോഗബാധിതരാക്കാന്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസുകള്‍ക്കാകുമെന്ന് കണ്ടെത്തല്‍. ഇത്തരത്തിലുള്ള 19 ജനിതക വകഭേഗങ്ങള്‍ കൊറോണ വൈറസിന് ഇന്ത്യയില്‍തന്നെ കണ്ടെത്താനായതായും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ആന്റിബോഡികളുടെ കണ്ണ് വെട്ടിക്കാവുന്ന 120 തരം സാര്‍സ് കോവ്2 വൈറസ് വകഭേദങ്ങളെയാണ് ലോകമെമ്പാടും നിന്ന് തിരിച്ചറിഞ്ഞത്. ഇന്ത്യയില്‍ ഇത്തരത്തില്‍ കണ്ടെത്തിയ 19 വകഭേദങ്ങളില്‍ ഒന്ന് S: N440 ആണ്. ഇത് രാജ്യത്തെ ജനിതക ശ്രേണികളില്‍ 2.1 ശതമാനം വരും.
ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള ഹാനികരമായ അണുക്കളെ കൊന്നൊടുക്കാന്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം നിര്‍മിക്കുന്ന സംരക്ഷണ പ്രോട്ടീനുകളാണ് ആന്റിബോഡികള്‍. അണുബാധയുണ്ടാകുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ വീണ്ടും അതേ അണുബാധയുണ്ടാകാതെ ശരീരത്തെ കാക്കുന്നു.
കോവിഡിന്റെ കാര്യത്തില്‍ പക്ഷേ, ഈ ആന്റിബോഡികളുടെ സംരക്ഷണം എത്ര കാലത്തേക്കാണെന്ന കാര്യത്തില്‍ വിവിധ അഭിപ്രായഗതികളുണ്ട്. ചിലര്‍ ആറു മാസം വരെയൊക്കെ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകുമെന്ന് കരുതുന്നു. ചിലരാകട്ടെ ഒരു മാസത്തിനുള്ളില്‍ ആന്റിബോഡിയുടെ തോത് കുറയുമെന്ന് അഭിപ്രായപ്പെടുന്നു.
ആന്റിബോഡികളുടെ നിലനില്‍പ്പിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് ഈ വിധം ചര്‍ച്ചകള്‍ നടക്കവേയാണ് ആന്റിബോഡിക