X
    Categories: Health

പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ ഉണ്ടാകുന്ന അസാധാരണ ലക്ഷണങ്ങള്‍ ഇവയാണ്

ജനിതക വ്യതിയാനം സംഭവിച്ച കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടായതോടെ സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങളില്‍ നിന്ന് അല്‍പ സ്വല്‍പം മാറ്റമൊക്കെയുണ്ടായി. കോവിഡിന്റെ യുകെ വകഭേദം അടക്കമുള്ളവ ബാധിക്കുന്നവര്‍ക്ക് പൊതുവായി കാണപ്പെട്ടുന്ന മൂന്ന് അസാധാരണ ലക്ഷണങ്ങള്‍ ഇവയാണ്.

1. തലകറക്കം
കോവിഡ് ബാധ മൂലമുണ്ടാകുന്ന നാഡീവ്യൂഹപരമായ ലക്ഷണങ്ങളാണ് തലകറക്കവും മനംമറിച്ചിലുമൊക്കെ. ശരീരത്തിന് പൂര്‍ണ വിശ്രമം നല്‍കി മാത്രമേ ഇത്തരം ലക്ഷണങ്ങളെ നേരിടാന്‍ സാധിക്കൂ. അമിതമായ വ്യായാമം, ശരീരത്തിന് ആയാസം നല്‍കുന്ന ജോലികള്‍ തുടങ്ങിയവ മാറ്റി വച്ച് ശരീരത്തെ റിലാക്സ് ചെയ്യാന്‍ അനുവദിക്കണം.

2. പേശീ വേദനയും ശരീര വേദനയും
പുതിയ കോവിഡ് വകഭേദം ബാധിച്ചവരില്‍ കൂടുതലായി കണ്ടു വരുന്ന മറ്റൊരു ലക്ഷണമാണ് പേശീ വേദന. വൈറസ് പേശീ ഫൈബറുകളെയും കോശങ്ങളുടെ ലൈനിങ്ങുകളെയും ബാധിക്കുന്നതിനാലാണ് പേശീ വേദനയും ദേഹവേദനയും ഉണ്ടാകുന്നത്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും സന്ധിവേദനയ്ക്കും ദൗര്‍ബല്യത്തിനും കാരണമാകാം. മറ്റൊരു ജോലിയും ചെയ്യാന്‍ സാധിക്കാത്ത വണ്ണം പേശീ വേദന അധികരിക്കുകയാണെങ്കില്‍ കോവിഡിന് പരിശോധന നടത്തുന്ന കാര്യം ആലോചിക്കണം.

3. ക്ഷീണവും ആലസ്യവും
അടുത്തിടെയായി പല കോവിഡ് രോഗികള്‍ക്കും ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് ലക്ഷണം അതി ഭയങ്കരമായ ക്ഷീണവും ആലസ്യവുമാണ്. ഏതൊരു വൈറല്‍ ബാധയുടെയും പൊതുവായ ലക്ഷണമാണ് ക്ഷീണമെങ്കിലും കോവിഡ് രോഗികള്‍ക്ക് ഇത് കൂടിയ തോതിലായിരിക്കും. വൈറസിനോട് നമ്മുടെ പ്രതിരോധ സംവിധാനം പ്രതികരിക്കുന്ന രീതിയാണ് ഈ അസാമാന്യ ക്ഷീണത്തിനും ആലസ്യത്തിനും പിന്നില്‍. ഒരു സൈറ്റോകീന്‍ പ്രവാഹമാണ് വൈറസിനോടുള്ള മറുപടിയായി നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നത്. ഇത് ശരീരത്തിന്റെ ശക്തി ചോര്‍ത്തി കളഞ്ഞ് ക്ഷീണമുണ്ടാക്കാം.

Test User: