X

ഉമിനീരില്‍ നിന്ന് കോവിഡ് കണ്ടെത്താനുള്ള പരിശോധനയ്ക്ക് യുഎസില്‍ അംഗീകാരം

ഹൂസ്റ്റണ്‍: ഉമിനീരില്‍നിന്ന് കോവിഡ് കണ്ടെത്താനുള്ള പരിശോധനയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്കിടയില്‍ വേഗത്തില്‍ രോഗം കണ്ടെത്താന്‍ സഹായിക്കുന്ന ഈ പരിശോധന കൃത്യത വര്‍ധിപ്പിക്കുന്നതാണെന്നും മറ്റു പരിശോധനകളെ അപേക്ഷിച്ച് രാസവസ്തുക്കളുടെ ആവശ്യം കുറവാണെന്നും എഫ്ഡിഎ കമ്മിഷണര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു.

‘സലൈവ ഡയറക്ട്’ എന്നു പേരിട്ടിരിക്കുന്ന ഈ പരിശോധനാരീതി നാഷനല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനിലെ (എന്‍ബിഎ) കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു. മൂക്കില്‍നിന്ന് ശ്രവം രീതിയില്‍നിന്ന് തികച്ചും എളുപ്പവും ചെലവു കുറവുമാണ് സലൈവ ഡയറക്ട് രീതി.

Test User: