പാലക്കാട്: ആരോഗ്യ വിദഗ്ധരെ കുഴക്കി കോവിഡ് പോസിറ്റീവായ ചിലരില്‍ അസാധാരണ ലക്ഷണങ്ങള്‍ കണ്ടെത്തി. മസ്തിഷ്‌ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു ചികിത്സ തേടി എത്തിയവര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ട് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ 3 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്.
അപൂര്‍വമായി മാത്രമേ ഇത്തരം ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ. ഇവര്‍ക്കു മസ്തിഷ്‌ക ജ്വരത്തിനു മറ്റു കാരണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചെത്തിയ വ്യക്തിക്കു ചികിത്സയ്ക്കിടെ കാലുകള്‍ തളര്‍ന്നതും പുതിയ ലക്ഷണമാണ്. ഇദ്ദേഹം ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്. പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരിലും കുഴഞ്ഞു വീണു മരിക്കുന്നവരിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
ഇത്തരം കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. പനി, ജലദോഷം, തൊണ്ടവേദന, ഛര്‍ദി, ശ്വാസതടസ്സം, രുചിയും മണവും അനുഭവപ്പെടാതിരിക്കല്‍ തുടങ്ങിയവയാണു കോവിഡ് ലക്ഷണങ്ങളായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്.