X
    Categories: main stories

കോവിഡിന്റെ പുതിയ 13 വകഭേദങ്ങള്‍ കേരളത്തില്‍; കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി:ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള കോവിഡിന്റെ 13 വകഭേദങ്ങള്‍ കേരളത്തിലുണ്ടെന്ന് കണ്ടെത്തല്‍. ഇതില്‍ എന്‍400കെ എന്ന പേരിട്ടിരുന്ന വകഭേദത്തിന്റെ വ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. മാസ്‌ക് ധരിച്ചും കൈകള്‍ ശുചിയാക്കിയും കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ വൈറസ് ബാധയേല്‍ക്കാതെ രക്ഷപ്പെടാനാവൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

സെപ്റ്റംബറില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശേഖരിച്ച 179 സാംപിളുകളില്‍ എന്‍440 കെ കണ്ടിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍നിന്നുള്ള സാംപിളുകളില്‍ ചില ജില്ലകളില്‍ 10 ശതമാനത്തിലും എന്‍440 കെ കണ്ടെത്തി.

അതിനിടെ കോവിഡ് 19 വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് വൈറസിനേക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണ് ഈ രണ്ട് വകഭേദങ്ങളും. ദക്ഷിണാഫ്രിക്കന്‍ വകഭേദം ആ രാജ്യത്തുനിന്ന് ഇന്ത്യയിലെത്തിയ നാലു പേരിലും ബ്രസീലിയന്‍ വകഭേദം ബ്രസീലില്‍നിന്നെ ത്തിയ ഒരാളിലുമാണ് സ്ഥിരീകരിച്ചത്. അഞ്ചുപേരേയും ക്വാറന്റൈനിലേക്ക് മാറ്റി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: