X
    Categories: indiaNews

ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു; വിദേശത്തുനിന്ന് എത്തുന്നവരെ നിയന്ത്രിക്കുന്ന കാര്യം തീരുമാനിക്കും

ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു. വിദേശത്തുനിന്ന് എത്തുന്നവരെ നിയന്ത്രിക്കുന്ന കാര്യം തീരുമാനിക്കും. വിദേശത്തേക്ക് പോകുന്നവരെയും കര്‍ശനപരിശോധനക്ക് വിധേയമാക്കും. അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്. ആരോഗ്യസെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുക്കുക.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 129 പേര്‍ക്ക് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചിട്ടുണ്ട്. 3408 പേരാണ് രോഗികളായുള്ളത്. ഒരാള്‍ മരിച്ചു. മൊത്തം ഇതുവരെ 5,30,677 കേസുകളാണ് രാജ്യത്തുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ ആശങ്ക പ്രവാസികളിലും വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യവും യുക്രെയിന്‍ യുദ്ധവും സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്ന ആശങ്കയുണ്ട്. കേന്ദ്രം ഇന്നുതന്നെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.

Chandrika Web: