X
    Categories: indiaNews

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 12,134 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,06,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.39,732 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം 302 മരണം റിപ്പോര്‍ട്ട് ചെയ്തു. 12,29,339 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതില്‍ 17,323 പേര്‍ ഇന്ന് രോഗമുക്തരായവരാണ്. 81.63 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,36,491 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

കര്‍ണാടകയില്‍ പുതുതായി 10,913 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,90,269 ആയി വര്‍ധിച്ചു. 9,091 പേര്‍ ഇന്ന് രോഗമുക്തരായി. തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ 6,46,128 ആയി. ഇന്ന് 5,185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,120 ആയി ഉയര്‍ന്നതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. 5,91,811 പേര്‍ ഇതുവരെ രോഗമുക്തരായി.

ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,145 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 7,44,864 ആയി ഉയര്‍ന്നു. മരണം 6,159 ആയി. 6,91,040 പേര്‍ ഇതുവരെ പൂര്‍ണമായും കോവിഡ് മുക്തരായി.

Test User: