X
    Categories: indiaNews

പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് വ്യാപനം കുറഞ്ഞില്ലെങ്കില്‍ മുംബൈയില്‍ ഭാഗിക ലോക്ഡൗണിന് സാധ്യത

മുംബൈ: കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ മുംബൈ നഗരത്തില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നഗരത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായ ഉയരുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

ഏട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ മുംബൈയിലെ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

മുഖാവരണം ധരിക്കാത്തവരില്‍ നിന്നും ഹാളുകളിലും പമ്പുകളിലും കൂട്ടംകൂടുന്നവരില്‍ നിന്നും പിഴ ഈടാക്കിക്കൊണ്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി രോഗവ്യാപനം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിക്കുകയെന്ന് അസ്ലം ഷെയ്ക്ക് വ്യക്തമാക്കി. കര്‍ശന ക്വാറന്റീന്‍, കോവിഡ് പരിശോധന വര്‍ധിപ്പിക്കുക, വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുക എന്നിവയാണ് മറ്റ് മാര്‍ഗങ്ങള്‍. എന്നിട്ടും നഗരത്തിലെ പുതിയ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച 11,141 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1361 രോഗികളും മുംബൈയില്‍ നിന്നാണ്. കഴിഞ്ഞ 131 ദിവസത്തിനിടെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

 

Test User: