X

തിരക്കുള്ള ഇടങ്ങളില്‍ ആരെയും കോവിഡ് ടെസ്റ്റ് ചെയ്യും; വിസ്സമ്മതിച്ചാല്‍ കേസ്: കടുത്ത നടപടിയുമായി മുംബൈ കോര്‍പ്പറേഷന്‍

മുംബൈ: കോവിഡ് വ്യാപനം വീണ്ടും അധികരിച്ച സാഹചര്യത്തില്‍ ശക്തമായ നടപടിയുമായി മുംബൈ കോര്‍പ്പറേഷന്‍. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കോവിഡ് ടെസ്റ്റ് നടത്താനാണ് മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ഡിപ്പോകള്‍, ഗല്ലികള്‍, മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൗരന്മാരുടെ സമ്മതമില്ലാതെ ആന്റിജന്‍ പരിശോധന നടത്തും.

ആരെങ്കിലും ടെസ്റ്റിന് വിസമ്മതിക്കുകയാണെങ്കില്‍, അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബിഎംസി മുന്നറിയിപ്പ് നല്‍കി.

 

Test User: