X

കോവിഡ് കണ്ടെയിന്‍മെന്റ് സോൺ; ലുലു മാൾ പൂർണമായും അടച്ചു

കൊച്ചി: കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊച്ചി ഇടപ്പള്ളി ലുലു മാൾ ഇന്നു മുതൽ പൂർണമായും അടച്ചു. ഷോപ്പിംഗ് മാൾ ഉൾപ്പെടുന്ന മേഖല കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചതോടെയാണ് ലുലു മാൾ അടയ്‍ക്കേണ്ടി വന്നത്. ലുലു മാൾ ഉൾപ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെ ജില്ലാ ഭരണകൂടം കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചത്.

ചൊവാഴ്ച 406 കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ചൊവാഴ്ച മാത്രം 25 ഡിവിഷൻ, വാർഡ് മേഖലകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.

chandrika: